പേരാമ്പ്ര; ആശാപ്രവര്‍ത്തകരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐ.എന്‍.ടി.യു സി പേരാമ്പ്ര പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി. ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പടെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്ന ഇടതു സര്‍ക്കാരിന്റെ പതനമാണ് തൊഴിലാളി സമരത്തിന്റെ ലക്ഷ്യമെന്ന് ഐഎന്ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി പറഞ്ഞു.
ആശാപ്രവര്‍ത്തകരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐഎന്‍ടിയുസി പേരാമ്പ്ര പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്‍ണ്ണ പ്രസിഡന്റ് വി പി സുരേഷ് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി രാജന്‍ മരുതേരി, പി എസ് സുനില്‍ കുമാര്‍, വി അലിസ് മാത്യു, ഗിരിജ ശശി, പി സി കുഞ്ഞമ്മദ്, ഗംഗധരന്‍ മാസ്റ്റര്‍, പി രാജീവന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

INTUC held a dharna in front of the Perambra Panchayat office, raising various demands of ASHA workers.