ഒമാനിൽ ഒട്ടകം റോഡ് മുറിച്ച് കടക്കുന്നതിനിടെ ഉണ്ടായ വാഹന അപകടത്തിൽ നന്മണ്ട സ്വദേശിക്ക് ദാരുണാന്ത്യം

ഒമാനിൽ ഒട്ടകം റോഡ് മുറിച്ച് കടക്കുന്നതിനിടെ ഉണ്ടായ വാഹന അപകടത്തിൽ നന്മണ്ട സ്വദേശിക്ക് ദാരുണാന്ത്യം
Mar 10, 2025 10:23 PM | By Vyshnavy Rajan

നന്മണ്ട : ഒമാനിൽ ഒട്ടകം റോഡ് മുറിച്ച് കടക്കുന്നതിനിടെ ഉണ്ടായ വാഹന അപകടത്തിൽ നന്മണ്ട സ്വദേശിക്ക് ദാരുണാന്ത്യം.നന്മണ്ട 12 ൽ പുറ്റാരം കോട്ടുമ്മൽ വിപിൻ ദാസ് ( 39 ) മരിച്ചത്.

ദുക്കം ബദർ അൽ സമ ഹോസ്പിറ്റലിൽ സ്റ്റാഫ് ആയാണ് ജോലി.ഇക്കഴിഞ്ഞ 8 ന് രാത്രി 7 മണിയോട് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്നു.

ദുക്കം ദേശീയ പാതയിൽ ഒട്ടകം റോഡ് മുറിച്ച് കടക്കുകയായിരുന്നു, ഈ സമയം കാർ ഒട്ടകത്തെ ഇടിച്ച് കയറ്റി . കാർ ഡ്രൈവ് ചെയ്യുകയായിരുന്ന വിപിൻ ദാസ് തൽക്ഷണം മരിച്ചു.

നന്മണ്ടയിൽ ടൈൽസ് ജോലി ചെയ്യുകയായിരുന്നു, 3 വർഷം മുമ്പാണ് ഒമാനിൽ എത്തിയത്. അവധിക്ക് 8 മാസം മുമ്പ് നാട്ടിൽ എത്തിയിരുന്നു.

കെട്ടിട നിർമ്മാണ കരാർ ജോലി ചെയ്യുന്നപുറ്റാരം കോട്ടുമ്മൽ ഹരിദാസൻ്റെയും തങ്കത്തിൻ്റെയും ഏക മകനാണ് . സഹോദരി അഡ്വ. ഹരിത .

ഭാര്യ : രമ്യ ( കാക്കൂർ 11) , മക്കൾ : പാർവണ , ലക്ഷ്മിക ( നന്മണ്ട ജ്ഞാന പ്രദായനി സ്കൂൾ വിദ്യാർഥികൾ ).മൃതദേഹം ചൊവ്വാഴ്ച രാവിലെ കരിപ്പൂരിൽ എത്തും.

10 മണിയോടെ സ്വവസതിയിൽ സംസ്കാരം നടക്കും .വിപിൻ ദാസിന്റെ നിര്യാണത്തിൽ ദുക്കം മലയാളി അസോസിയേഷൻ ആദരാഞ്ജലി അർപ്പിച്ചു.













A Nanmanda native died tragically in a vehicle accident while crossing a camel road in Oman.

Next TV

Related Stories
ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണം; കേരള കോണ്‍ഗ്രസ് (ജേക്കബ്) ധര്‍ണ്ണ നടത്തി

Jul 14, 2025 08:27 PM

ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണം; കേരള കോണ്‍ഗ്രസ് (ജേക്കബ്) ധര്‍ണ്ണ നടത്തി

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിന്റെ...

Read More >>
പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

Jul 7, 2025 03:03 PM

പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

ഡികെടിഎഫ് മുന്‍ സംസ്ഥാന പ്രസിഡന്റും രാഷ്ട്രീയ സാമൂഹിക കായിക രംഗങ്ങളിലെ നിറസാന്നിധ്യവും...

Read More >>
 പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

Jun 23, 2025 02:55 PM

പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

ബാലുശ്ശേരി നിയോജകമണ്ഡലം പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കല്‍ ചടങ്ങും...

Read More >>
ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

Jun 18, 2025 01:54 PM

ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

നമ്മുടെ സമൂഹത്തെ പ്രത്യേകിച്ച് യുവതലമുറയെ വളരെ ഭയാനകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്ന മാരകമായ മയക്കുമരുന്ന്, രാസ ലഹരി വസ്തുക്കളുടെ...

Read More >>
ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Jun 14, 2025 01:43 PM

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍...

Read More >>
തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന  പ്രവേശനോത്സവം

Jun 11, 2025 09:33 PM

തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം

പറമ്പിന്റെ മുകള്‍ സലാഹുദ്ദീന്‍ മദ്രസയില്‍ പ്രവര്‍ത്തിക്കുന്ന തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം...

Read More >>
Top Stories










News Roundup






https://balussery.truevisionnews.com/ //Truevisionall