ഇന്ത്യാ ഗവർമെൻ്റിൻ്റെ ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ ദേശീയ പുരസ്ക്കാരം ലിനീഷ് നരയംകുളത്തിന്

ഇന്ത്യാ ഗവർമെൻ്റിൻ്റെ ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ ദേശീയ പുരസ്ക്കാരം ലിനീഷ് നരയംകുളത്തിന്
Mar 10, 2025 10:45 PM | By Vyshnavy Rajan

കോഴിക്കോട് : ഇന്ത്യാ ഗവർമെൻ്റിൻ്റെ ഭാരത് സേവക് സമാജ് ( National Development Agency) ഏർപ്പെടുത്തിയ ദേശീയ പുരസ്ക്കാരം ലിനീഷ് നരയംകുളത്തിന്.

കോഴിക്കോട് ജില്ലയിലെ നരയംകുളം സ്വദേശിയാണ്. കാൽ നൂറ്റാണ്ടായി നാടക രംഗത്തെ പ്രവർത്തനവും സമഗ്രസംഭാവനയും വിലയിരുത്തിയാണ് ഈ അവാർഡിന് ലിനീഷിനെ തെരഞ്ഞെടുത്തത്.

അമേച്വർ, പ്രൊഫഷണൽ നാടക രംഗത്തും സ്കൂൾ കലോത്സവ നാടകങ്ങളിലും, കുട്ടികൾക്കായുള്ള നാടക പരിശീലനക്കളരികളിലും ചിൽഡ്രൻസ് തിയേറ്ററുകളിലും ഏറെക്കാലമായി ലിനീഷ് സജീവമായി തുടരുന്നു.

സംസ്ഥാന തലത്തിൽ ഒട്ടേറെ തവണ ഒന്നാം സ്ഥാനത്തിനർഹമായ മത്സര നാടകങ്ങളുടെ സംവിധായകനാണ്. നരയംകുളം സ്കൂൾ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ജവഹർ ബാലജന സഖ്യത്തിലൂടെയാണ് ലിനീഷ്കലാരംഗത്ത് ചുവടുവെച്ചത്.

അരങ്ങു കലാകാരന്മാരുടെ സംഘടനകളായ നന്മ, നാടക്, കെ.എസ്.ഡബ്ല്യു.യു.എന്നിവയുടെയുംശാസ്ത്രസാഹിത്യ പരിഷത്, പുകസ തുടങ്ങിയ സാംസ്കാരിക സംഘടനകളുടേയും സജീവ പ്രവർത്തകനാണ്.

അവതരണത്തിന് തയ്യാറായി വരുന്ന വെള്ളിയൂർ ജ്വാലയുടെ അൻപതോളം കലാകാരന്മാർ അണിനിരക്കുന്ന വേരുകൾ എന്ന നാടകം സംവിധാനം ചെയ്യുന്നത് ലിനീഷാണ്.

ഈ മാസം 14 ന് തിരുവനന്തപുരത്ത് വെച്ച് ഭാരത് സേവക് സമാജ് അഖിലേന്ത്യാ ചെയർമാൻ ബി.എസ്.ബാലചന്ദ്രനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങും.

Linish Narayankulam receives National Award instituted by Bharat Sevak Samaj of the Government of India

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories

Entertainment News