കൂരാച്ചുണ്ട് : യൂത്ത്‌കോണ്‍ഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ ഒന്നാമത് മഹിളശ്രീ പുരസ്‌കാരം സമ്മാനിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം എഴുത്തുകാരി റോസമ്മ നെടിയപാലയ്ക്കലിന് ഗാനരചയിതാവ് രമേശ് കാവില്‍ പുരസ്‌കാരം കൈമാറി.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഗസ്റ്റിന്‍ കാരക്കട പൊന്നാട അണിയിച്ചു. ജെറിന്‍ കുര്യാക്കോസ്, ജാക്‌സ് വര്‍ഗീസ്, ജ്യോതിഷ് രാരപ്പന്‍കണ്ടി, തേജസ് കാട്ടുനിലത്ത്, ശ്വേത ജിന്‍സ്, അക്ഷത മരുതോട്ട്കുനിയില്‍, ടി.എന്‍.അനീഷ്, അനീഷ് മറ്റത്തില്‍, ജിമ്മി വടക്കേകുന്നേല്‍, ദീപു കിഴക്കേനകത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Mahilasree Award goes to writer Rosamma Nediyapalakkal