ചേളന്നൂര്‍ : സാമൂഹ്യ വിപത്തായി മാറിയ ലഹരിക്കെതിരെ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ പി.ടി.എ റസിഡന്‍സ്, അയല്‍ക്കുട്ടങ്ങള്‍ ആശാ.അംഗനവാടി രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയ കൂട്ടായ്മക്ക് സാധിക്കുമെന്നും അതിന് നല്ലതുടക്കം കുറിച്ച ചേളന്നൂര്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം മാതൃകയാണെന്നു അദ്ദേഹം പറഞ്ഞു. ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ് ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലഹരിക്കെതിരെ മാനിഷാദ സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
കോഴിക്കോട് ജില്ല കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിന്ഹ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് ആര്‍ട്ടിസ്റ്റ് മദനന്‍ കലാമണ്ഡലം സത്യവ്രതന്‍ മാസ്റ്റര്‍ എസ്.എന്‍ കോളേജ് പ്രിന്‍സിപ്പല്‍ കുമാര്‍ വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. സുരേഷ് കുമാര്‍ ലഹരി വിരുദ്ധ പ്രതിജഞചെല്ലി.

ജില്ലാ പഞ്ചായത്ത് അംഗം ഇ ശശീന്ദ്രന്‍, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ സുജ അശോകന്‍, ഗ്രാമ പഞ്ചായത്ത് സിക്രട്ടറി കെ. മനോജ് കുമാര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ബിനിഷ ഗിരിഷ് വിവിധ രാഷ്ട്രീയ പ്രതിനിധികളായ എന്‍.ശ്യാംകുമാര്‍, ടി. കെ. സോമനാഥന്‍, കെ .സഹദേവന്‍, പി. പ്രദീപ് കുമാര്‍, അബ്ദു റഹ്‌മാന്‍, എന്‍ ആലിക്കോയ സന്തോഷ് ചെറു വോട്ട് (എക്‌സെസ് ഡിപ്പാ )തുടങ്ങിയവര്‍ സംസാരിച്ചു. ലഹരിക്കെതിരെ ബിഗ് ക്യാന്‍വാസില്‍ ആര്‍ട്ടിസ്റ്റ് മദനന്‍ ആദ്യ ചിത്രം വരച്ചു കലക്ടര്‍ ഉള്‍പ്പെടെ പ്രമുഖര്‍ അഭിപ്രായങ്ങള്‍ എഴുതി തുടര്‍ന്ന് സാംസ്‌കാരിക സംഗമവും നടന്നു.
The services of local institutions are essential to combat drug addiction: District Collector Snehin Kumar Sinha