നന്മണ്ട: നന്മണ്ട ഈസ്റ്റ് എയുപി സ്‌കൂളില്‍ മിഠായി പഠനോത്സവം നടന്നു. വാര്‍ഡ് മെമ്പര്‍ ഇ.കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ഷീന എം.എസ്, പിടിഎ പ്രസിഡന്റ് ലിജു എം.ജി, ബിജുരാജ് മാസ്റ്റര്‍, എംപിടിഎ ചെയര്‍പേഴ്‌സണ്‍ ദിവ്യശ്രീ, ഷിംന ടീച്ചര്‍ , അഷ്ടമി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വിജ്ഞാന ജാലകം മെഗാ ക്വിസ് വിജയികളായ പവിത്ര എന്‍.ആര്‍ (എല്‍പി), അമൃത് കൃഷ്ണ എസ് ആര്‍ (യുപി)നാദരജ്ഞന്‍ (യുപി) സമ്മാനങ്ങള്‍ വിതരണം ചെയ്തു.

11കുട്ടികള്‍ എല്‍പി, 15 കുട്ടികള്‍ യുപി എന്നിവര്‍ പ്രോത്സാഹനസമ്മാനത്തിന് അര്‍ഹത നേടി. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം നടന്ന ശുചികരണ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന്, ആറ് ബി ക്ലാസുകള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ പഠന മികവുകള്‍ പ്രദര്‍ശിപ്പിച്ചു. സ്‌കിറ്റ്, നാടകം, പാട്ടുകള്‍ എന്നിവ അരങ്ങേറി.
Sweets Study Festival held at Nanmanda East AUP School