ചേളന്നൂര്‍: ഇന്ത്യ ഗവണ്‍മെന്റിന്റെ ഭാരത് സേവക് സമാജ് ഏര്‍പ്പെടുത്തിയ 2024ലെ ദേശീയ പുരസ്‌കാരം ശ്രീ കലാമണ്ഡലം സത്യവ്രതന്. കോഴിക്കോട് ജില്ലയില്‍ ചേളാനൂര്‍ സ്വദേശിയാണ്. 40 വര്‍ഷമായി നൃത്ത മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. നൃത്ത മേഖലയിലുള്ള സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് ഈ ദേശീയപുരസ്‌ക്കാരത്തിന് അര്‍ഹനായത്.
നിരവധി നൃത്ത ഇനങ്ങള്‍ ചിട്ടപ്പെടുത്തുകയും ദേശീയ അന്തര്‍ദേശീയ വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന യുവജനോല്‍സവ പ്രതിഭകള്‍ ഉള്‍പ്പെടെ നിരവധി ശിഷ്യ സമ്പത്തിനുടമയായ ഇദ്ദേഹം. നൃത്ത സമന്വയം കലാഗൃഹത്തിന്റെ ദേശീയ പ്രസിഡണ്ട്, നന്മ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ഇദ്ദേഹം ചേളന്നൂര്‍ ഗേള്‍സ് എച്ച്.എസ്സ്‌ക്കൂളില്‍ നിന്ന് നൃത്താധ്യപകനായി വിരമിച്ചു. ചേളന്നൂര്‍ ശ്രീ കലാലയം എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ സ്ഥാനം വഹിക്കുന്നു

Bharat Sevak Samaj National Award goes to Kalamandalam Satyavrathan Master