പേരാമ്പ്ര; കുട്ടികള്‍ എഴുത്തും വായനയും ശീലമാക്കിയാല്‍ മാനുഷിക മൂല്യങ്ങള്‍ വീണ്ടെടുക്കാമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടറും എഴുത്തുകാരനുമായ മനോജ് മണിയൂര്‍ അഭിപ്രായപ്പെട്ടു. നല്ല വായനയുള്ള കുട്ടി അനുകരിക്കുന്നത് ഉദാത്ത മൂല്യമുള്ള കഥാപാത്രങ്ങളെയാണ് സന്ദര്‍ഭവും സാഹചര്യവുമാണ് കുട്ടികള്‍ വ്യതിചലിച്ച് പോകുന്നത്.

വിദ്യാരംഗം കലാസാഹിത്യ വേദി പേരാമ്പ്ര ഉപജില്ല സംഘടിപ്പിച്ച സ്‌നേഹാദരം പരിപാടിയില്‍ സ്‌കൂളുകള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. യുവ എഴുത്തുകാരനും എസ്.കെ.പൊറ്റക്കാട് അവാര്‍ഡ് ജേതാവുമായ ലിജീഷ്‌കുമാര്‍ മുഖ്യപ്രഭാഭാഷണം നടത്തി. മാധ്യമങ്ങള്‍ ശരികകളുടെ വിശകലനം നടത്തണമെന്ന് അദ്ദേഹം പ്രഭാഷണത്തില്‍ സൂചിപ്പിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍കെ.വി. പ്രമോദ് അധ്യക്ഷത വഹിച്ചു.
ഈ അധ്യായന വര്‍ഷം വിദ്യാരംഗം സ്‌കൂളില്‍ നടപ്പാക്കിയ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്‍.പി. യു.പി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും പത്ത് സ്‌കൂളുകള്‍ക്കും, സ്‌കൂള്‍ കോഡിനേറ്റര്‍ക്കും പുരസ്‌കാരം നല്‍കി. ഉപജില്ല വിദ്യാരംഗം കോഡിനേറ്റര്‍ വി.എം അഷറഫ്, ബി.ബി ബിനീഷ് , കെ. സജീവന്‍, ഇ.കെ. സുരേഷ്, ടി.കെ നൗഷാദ്, ജി.എസ് സുജിന, ജിതേഷ് പുലരി, കെ. അരുണ്‍കുമാര്‍, അനീഷ് തിരുവോട്, കെ.ശാന്തിനി , രന്യമനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് കവിത, നാടന്‍പാട് ചലചിത്ര ഗാനം, നാടക ഗാനം എന്നിവ ഉള്‍പ്പെടുത്തി പഹാഡി സംഗീത വിരുന്നും സംഘടിപ്പിച്ചു. കെ. ലിനിഷ് കുമാര്‍ നേതൃത്വം നല്‍കി. കെ.വി.എല്‍.പി.ചെറുക്കാട്, സെന്റ് മേരീസ് എല്‍.പി കല്ലാനോട് വൃന്ദാവനം എ.യു.പി., വാകയാട് എ.യു.പി., കോട്ടൂര്‍ എ.യു.പി.ജി.യു.പി. പേരാമ്പ്ര, മാട്ടനോട് എ.യു.പി. സെന്റ് തോമസ് ഹൈസ്‌കൂള്‍ കൂരാച്ചുണ്ട്, ജി.എച്ച് എസ് എസ്.അവിടനല്ലൂര്‍, ജി.എ.ച്ച്.എസ്.എസ്.നടുവണ്ണൂര്‍ എന്നീ സ്‌കൂളുകള്‍ക്കാണ് ഈ വര്‍ഷത്തെ വിദ്യാരംഗം മികവിനുള്ള പുരസ്‌കാരം ലഭിച്ചത്.
If children get used to reading and writing, they can regain human values; Manoj Maniyur