ബാലുശ്ശേരി; നന്മണ്ട മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്ന ലഹരി മാഫിയക്കും ,ലഹരി ഉപയോഗത്തിനും ആക്രമണങ്ങള്‍ക്കും എതിരെ നൈറ്റ് മാര്‍ച്ച് നടത്തി. നന്മണ്ട ബ്രഹ്‌മകുളം ബസ്സ്‌റ്റോപ്പില്‍ നിന്നും ആരംഭിച്ച നൈറ്റ് മാര്‍ച്ച് നന്മണ്ട 13 അങ്ങാടിയില്‍ സമാപിച്ചു.
കോണ്‍ഗ്രസ്സ് മണ്ഡലം, ബ്ലോക്ക്, ബൂത്ത്, വാര്‍ഡ് ഭാരവാഹികള്‍ മറ്റു പോഷക സംഘടന നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.

Night march against drug abuse organized under the auspices of Nanmanda Mandal Congress Committee