തെരുവത്ത്കടവ്: ഒറവില്‍ ജി.എല്‍.പി സ്‌കൂള്‍, ഹയാത്തുല്‍ ഇസ്ലാം മദ്രസ്സ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മുമ്പ് മെയിന്‍ റോഡില്‍ രണ്ട് സ്ഥലങ്ങളിലായി സീബ്രാലൈന്‍ ഉണ്ടായിരുന്നു. റോഡ് പണി കഴിഞ്ഞതിന് ശേഷം പിന്നീട് സീബ്രാലൈന്‍ വരച്ചില്ല.

ഒറവില്‍ ഭാഗത്തേയ്ക്ക് ഉള്ള റോഡ് ഇവിടെയാണ് വന്നു ചേരുന്നത്. ഒറവില്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മെയിന്‍ റോഡില്‍ പ്രവേശിക്കുമ്പോഴും മെയിന്‍ റോഡില്‍ നിന്നും ഒറവില്‍ ഭാഗത്തേയ്ക്ക് പോകുമ്പോഴും അപകടം നിത്യ സംഭവമായിരിക്കയാണ്.
സ്‌കൂള്‍ കുട്ടികളും മറ്റും നിത്യേന സഞ്ചരിക്കുന്ന സ്ഥലമാണ്. അധികൃതരുടെ ശ്രദ്ധ പതിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരമാരംഭിക്കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Accidents are becoming more common when zebra lines are not drawn