നടുവണ്ണൂര്‍ : കാവില്‍ എഎംഎല്‍പി സ്‌കൂളിലെ എംഡിഎംഎസ് മുഖേന ലഭിച്ച കിച്ചന്‍ കം സ്റ്റോര്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.ദാമോദരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ. ഷൈമ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ. ഷൈമ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു.ഈ വര്‍ഷം നാലാം ക്ലാസ്സില്‍ നിന്ന് പിരിഞ്ഞു പോകുന്ന വിദ്യാര്‍ത്ഥികളുടെ സ്‌കൂളിനുള്ള സ്‌നേഹോപഹാരം പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി. എല്‍.കെ.ജി , യു.കെ.ജി, പ്രതിഭകളെ ചടങ്ങില്‍ അനുമോദിച്ചു.
ബ്ലോക്ക് മെമ്പര്‍ എം കെ ജലീല്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി. സുധീഷ് ,സ്‌കൂള്‍ മാനേജര്‍ റഹീസ് നല്ലൂര്‍,പി.ടി എ പ്രസിഡന്റ് ഫാത്തിമത്ത് സഫ്‌റ, എന്‍. ഇബ്രാഹിം കുട്ടി ഹാജി,കെ.ടി.കെ. റഷീദ്, കെ.പി. സത്യന്‍, പി.എന്‍.അഫ്‌സല്‍ ,പി.സി.ഹരിപ്രിയ തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് പ്രമീള നാഗത്തിങ്കല്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സി.കെ.അഷറഫ് നന്ദിയും പറഞ്ഞു. ശേഷം മധുരപലഹാര വിതരണവും നടത്തി.
Kitchen cum store inaugurated by Naduvannur Grama Panchayat President