ചെമ്പ്ര: കേരളത്തിന്റെ ഗൃഹാന്തരീക്ഷവും സാമൂഹികന്തരീക്ഷവും അപകടത്തികേരളത്തിന്റെ ഗൃഹാന്തരീക്ഷവും സാമൂഹികന്തരീക്ഷവും അപകടത്തിലാക്കി ഭയാനകമാം വിധം വ്യാപിക്കുന്ന മദ്യ-മയക്കുമരുന്നു ലഹരിക്കെതിരെ പ്രവര്‍ത്തിക്കുന്നതിനായി രൂപീകരിച്ച, മോറിസ് കോളേജ് ആന്റി ഡ്രഗ് സെല്ലിന്റെ ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വഹിച്ചു. പെരുവണ്ണാമൂഴി പോലീസ് സബ് ഇന്‍്‌സ്‌പെക്ടര്‍ ജിതിന്‍ വാസ് മുഖ്യാതിഥിയായി.

ലഹരിയിലേക്ക് കുട്ടികളെ എത്തിക്കുന്ന ചതിക്കുഴികളെയും അതില്‍ വീഴാതിരിക്കാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും സമൂഹവും ഒറ്റക്കെട്ടായി ജാഗ്രതയോടെ നിലകൊള്ളേണ്ടതിന്റെ ആവശ്യകതയെയും സംബന്ധിച്ച് സിവില്‍ പോലീസ് ഓഫീസര്‍ ഷാനവാസ്, എക്‌സൈസ് ഓഫീസര്‍ ബാബു തുടങ്ങിയവര്‍ ക്ലാസെടുത്തു. കോളേജ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഗഫൂര്‍ ആധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെമ്പ്ര റസിഡന്‍സ് അസോസിയഷന്‍ പ്രസിഡന്റ് ഡോ. സുരേഷ് കുമാര്‍ ,കോളേജ് പിടിഎ പ്രസിഡന്റ് റഫീക്ക് തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. സെല്‍ കോ ഓര്‍ഡിനേറ്റര്‍ ഹരിത ജി ആര്‍ സ്വാഗതവും കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഇമ്മാനുവല്‍ നന്ദിയും രേഖപ്പെടുത്തി.
Morris College: Anti-drug cell formed