പേരാമ്പ്ര: കടിയങ്ങാട് മുതുവണ്ണാച്ചയില്‍ ശ്രീമതി കുളപ്പുറത്ത് ലീല എന്നിവരുടെ വീടിനോട് ചേര്‍ന്നുള്ള വിറകുപുരക്ക് തീപിടിച്ചു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെയും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം. പ്രദീപിന്റെയും നേതൃത്വത്തില്‍ എത്തിയ ഒരുയൂണിറ്റ് അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തീ പൂര്‍ണ്ണമായും അണച്ചു.

നിലയത്തിലെ ഉദ്യോഗസ്ഥരായ എം ഹരീഷ്, പി ജയേഷ്, ജെ.ബി സനല്‍രാജ്, ടി വിജീഷ്, പി .എം വിജേഷ്, ഹോം ഗാര്‍ഡ് കെ സി അജീഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. വേനല്‍ചൂട് വര്‍ദ്ധിച്ചുവരുന്നതിനാല്‍ പകല്‍ സമയങ്ങളിലും കാറ്റുള്ളപ്പോഴും വീടിനു പരിസരത്ത് ചപ്പുചവറുകള്‍ കത്തിക്കുന്നത് വളരെ അപകടകരമാണെന്ന് ഓഫീസര്‍മാര്‍ അറിയിച്ചു.
Fire breaks out at woodshed in Perambra's Kadiyangad