പേരാമ്പ്ര: കായണ്ണ പഞ്ചായത്ത് ചെറുകാട് കറുപ്പം കണ്ടി താഴെ വയലില്‍ ചതുപ്പില്‍ കുടുങ്ങിപ്പോയ ഗര്‍ഭിണിയായ പശുവിന് രക്ഷകര്‍ ആയത് പേരാമ്പ്ര അഗ്‌നിരക്ഷാനിലയം. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു തോട്ടത്തില്‍ വാസു എന്നയാളുടെ പശു വയലിലെ കിടങ്ങില്‍ കുടുങ്ങിയത്.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് പശുവിനേ സുരക്ഷിതമായി കരയ്ക്ക് കയറ്റി. സേനാംഗങ്ങളായ ജി.ബി സനല്‍ രാജ്, ടി. വിജീഷ്, പി.എം .വിജേഷ്, എം .ജയേഷ്, ഹോം ഗാര്‍ഡ് എ.സി അജീഷ് തുടങ്ങിയവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Firefighters save pregnant cow