രാമല്ലൂര്‍ : രാമല്ലൂര്‍ ഗവ.എല്‍.പി.സ്‌കൂള്‍ പഠനോത്സവം2025 നൊച്ചാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് എന്‍.കെ. സ്വപ്‌നേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ഹെഡ്മാസ്റ്റര്‍ രാമചന്ദ്രന്‍ പി, എഴുത്തുകാരന്‍ സുഹാസ്, പുഷ്പ എം, തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. കുട്ടികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിന്റെ പ്രകാശനം രാജീവന്‍ നിര്‍വഹിച്ചു. ഫാത്തിമ നുസ്‌റ സ്വാഗതവും അജ്വ മറിയം നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പഠന പ്രവര്‍ത്തനങ്ങളുടെ അവതരണം നടന്നു.
Ramalloor Govt.LP School Study Festival inaugurated by Nochad Grama Panchayat Vice President