ബാലുശ്ശേരി: കഞ്ചാവുമായി യുവാവ് പിടിയില്‍. വടകര താലൂക്കില്‍ വേളം വില്ലേജില്‍ പഴശ്ശി നഗര്‍ സ്വദേശി കുണ്ടു വീട്ടില്‍ രാജുവിന്റെ മകന്‍ രാഹുല്‍ രാജു (27) വാണ് പിടിയിലായത്.

കൊയിലാണ്ടി താലൂക്കില്‍ ചങ്ങരോത്ത് വില്ലേജില്‍ കുന്നശ്ശേരി ദേശത്ത് വെള്ളക്കൊലിത്താഴത്ത് - പടിഞ്ഞാറെച്ചാലില്‍ മുക്ക് റോഡില്‍ ടി. റോഡിന്റെ സമീപം റോഡരികില്‍ വെച്ചാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് 10 ഗ്രാം കഞ്ചാവ് കൈവശം വച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് ഇയാളെ പിടികൂടിയത്.
ബാലുശ്ശേരി ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി ബേബിയും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തു കേസ് എടുത്തു. കൈവശമുണ്ടായിരുന്ന കഞ്ചാവും ഇയാള്‍ സഞ്ചരിച്ചു വന്ന സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.
പാര്‍ട്ടിയില്‍, അസി : എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) മാരായ എന്‍ രാജു, പി.കെ സബീറലി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ദിലീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ് കുമാര്‍, എംപി ഷബീര്‍, കെ ലിനീഷ് സിഇഒ ഡ്രൈവര്‍ എ.ജെ പ്രശാന്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Youth arrested with ganja AT BALUSSERI