അത്തോളി; അത്തോളിയില്‍ കാര്‍ നിയന്ത്രണം വിട്ട് കടയുടെ മതിലില്‍ ഇടിച്ചു മുന്‍ഭാഗം തകര്‍ന്നു. കാറില്‍ സഞ്ചരിച്ചിരുന്ന കുറ്റ്യാടി കായക്കൊടി ചങ്ങരംകുളം സ്വദേശികളായ അമ്മയ്ക്കും മകനും ചെറിയ തോതില്‍ പരിക്കേറ്റു. ഇവര്‍ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംസ്ഥാനപാതയില്‍ അത്തോളി ജിഎംയുപി സ്‌കൂളിന് സമീപം വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ബ്യൂട്ടിക്യു റെഡിമെയ്ഡ് ഷോപ്പിന്റെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചുകയറി മുന്‍ഭാഗത്തെ ഗ്ലാസും, മേല്‍ക്കൂരയിലെ ഷീറ്റുകളും തകര്‍ന്നു. കാറിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നു. കടയുടമയുടെ പരാതിയില്‍ അത്തോളി പൊലിസ് അന്വേഷണം ആരംഭിച്ചു.
Car loses control in Atholi; accident avoided by a hair's breadth