അത്തോളി : ഗ്രാമ പഞ്ചായത്ത് മത്സ്യ തൊഴിലാളികള്‍ക്ക് വള്ളവും വലയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ വിതരണം ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9 പേര്‍ക്കാണ് വള്ളവും വലയും വിതരണം ചെയ്തത്.
വള്ളത്തിന് 35000 രൂപയും വലയ്ക്ക് പതിനായിരം രൂപയുമാണ് ചെലവ്. ഇതിന്റെ 75% പഞ്ചായത്ത് സബ്‌സിഡിയായി നല്‍കുന്നുണ്ട്. 25% ഗുണഭോക്താക്കള്‍ അടയ്ക്കണം. വിതരണം ചെയ്ത തോണികളില്‍ പഞ്ചായത്ത് പ്രസിഡണ്ടും ഗുണഭോക്താക്കളും പഞ്ചായത്ത് അംഗങ്ങളും പുഴയിലൂടെ സഞ്ചാരം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. റിജേഷ് അധ്യക്ഷത വഹിച്ചു.

ഷീബ രാമചന്ദ്രന്‍, എ.എം.സരിത, സുനീഷ് നടുവിലയില്‍, സന്ദീപ് കുമാര്‍, എ.എം. വേലായുധന്‍, ഒ.ആതിര, പി.പി ചന്ദ്രന്‍, പ്രമോട്ടര്‍ സോഫിയ തുടങ്ങിയവര്‍ സംസാരിച്ചു.
The Gram Panchayat President distributed boats and nets to the fishermen of Atholi.