പേരാമ്പ്ര: കൂത്താളി എയുപി സ്‌കൂളും കൂത്താളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ജെന്‍ഡര്‍ വികസന വിഭാഗവും സംയുക്തമായി പേരാമ്പ്ര ഫയര്‍സ്റ്റേഷന്‍ സന്ദര്‍ശനം സംഘടിപ്പിച്ചു. നാല്പതോളം കൊച്ചു മിടുക്കരും അധ്യാപകരും കുടുംബശ്രീ പ്രവര്‍ത്തകരുമാണ് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ എത്തിയത്.
സീനിയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ സ്വയം രക്ഷയുടെ ബാലപാഠങ്ങള്‍ കുട്ടികള്‍ക്ക് ലളിതമായി വിശദീകരിച്ചുകൊടുത്തു. നിലയത്തിലെ ഉദ്യോഗസ്ഥരായ കെ.കെ ഗിരീശന്‍, എസ് അശ്വിന്‍ തുടങ്ങിയവര്‍ വിവിധതരം രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ പരിചയപ്പെടുത്തി കൊടുക്കുകയും ഫയര്‍ എഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രയോഗികമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സിഡിഎസ് കോര്‍ഡിനേറ്റര്‍ ശ്രീഷ്മ, സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

A visit to the Perambra Fire Station was organized.