അത്തോളി; വിദ്യാര്‍ത്ഥികളില്‍ നൈപുണി വിദ്യാഭ്യാസത്തിലൂടെ മികച്ച ഉല്‍പനങ്ങള്‍ ഉത്പാദിപ്പിച്ച് സ്വയം വരുമാന മാര്‍ഗം കണ്ടെത്തുന്നത് സാധ്യമാക്കുന്നതിനായി അത്തോളിയില്‍ സ്‌കില്‍2 വെന്‍ച്വല്‍ പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അഡൈ്വസറി കമ്മിറ്റിയുടെ രൂപീകരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പന്തലായനി ബി.പി.സി മധുസുധനന്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ മീന കെ കെ, പി.ടി.എ പ്രസിഡണ്ട് സന്ദീപ് നാലു പുരക്കല്‍, സീനിയര്‍ അസിസ്റ്റന്റ് മണി കെ.എം.എസ്, ഡി.സി കോര്‍ഡിനേറ്റര്‍ ഹെന്ന, വ്യവസായ പങ്കാളികളായ ലക്ഷ്മി ടെയിലറിംഗ് ആന്‍ഡ് ഡിസൈനേഴ്‌സ് പാവങ്ങാട്, വിദ്ധ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോ ഓഡിനേറ്റര്‍ നദീറ കുരിക്കള്‍ പദ്ധതി വിശദീകരിച്ചു. വി.എച്ച് എസ്ഇ പ്രിന്‍സിപ്പല്‍ ഫൈസല്‍ കെ.പി സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി സ്‌നേഹ നന്ദിയും രേഖപ്പെടുത്തി.
Skill2 Venture Project: Young children at Atholi GVH SS are preparing to find a way to earn their own income