നടുവണ്ണൂർ: കേന്ദ്ര ഗവൺമെന്റിലെ ശാസ് ത്രസാങ്കേതിക വകുപ്പ് കുട്ടികളിലെ ശാസ്ത്ര നൂതന ആശയങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ ഇൻസ്പെയർ അവാർഡ് പൂനത്തിൽ നെല്ലിശ്ശേരി യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷ മാഹിറ കരസ്ഥമാക്കി. കോട്ടൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചു മിടുക്കി ആയിഷ മാഹിറയെ അനുമോദിച്ചു.

മണ്ഡലം പ്രസിഡന്റ് അഖിൽ സി കെ ഉപഹാരം നൽകി. വിഗ്നേഷ് കൂട്ടാലിട അധ്യക്ഷത വഹിച്ചു. കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം അർജുൻ പൂനത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. രജീഷ് കൂട്ടാലിട അർജുൻ നരയംകുളം, ആയിഷ മാഹിറ, അൻവർ പുനത്ത് തുടങ്ങിയവർ സംസാരിച്ചു.
Inspire Award goes to Ayesha Mahira, a smart little girl from Nellissery UP School in Poonamallee