തലക്കുളത്തൂര്‍: ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തമാക്കുന്നതിനുളള പരിപാടികളില്‍ ആദ്യഘട്ടം എന്ന നിലയില്‍ പഞ്ചായത്തിലെ വിവിധ അങ്ങാടികളിലെ വ്യാപാരികളുടെ സഹകരണത്തോടെ പ്രധാന കവലകളില്‍ മാലിന്യ ശേഖരണ ബിന്നുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീള ഉദ്ഘാടനംചെയ്തു. മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവരെ നിരീക്ഷിക്കുന്നതിനായി പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളില്‍ ഉടന്‍ തന്നെ സൗരോര്‍ജ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും.

സമൂഹത്തിനെ ഇക്കാര്യത്തില്‍ ബോധവത്ക്കരിക്കുന്നതിനായി ബോര്‍ഡുകള്‍ സ്ഥാപി്ക്കുമെന്നും പ്രസിഡന്റ ്‌കെ.ടി പ്രമീള സൂചിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.കെ ശിവദാസന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
Thalakulathur Grama Panchayat will be made garbage-free