കൊയിലാണ്ടി : മേൽപ്പാലത്തിന് സമീപം വയോധികനെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തി. വൈകീട്ട് 6.15 ഓടെയാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ നിലയിലാണുള്ളത്.
എഴുപത് വയസ്സോളം പ്രായം തോന്നിയ്ക്കുന്ന വയോധികനാണ് പരിക്കേറ്റത്. കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ട്രെയിനാണ് തട്ടിയത്.

റെയിൽപാളം മുറിച്ചുകടക്കുമ്പോൾ ട്രെയിനിടിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.പരിക്കേറ്റ വയോധികനെ ഫയര്‌ഫോഴ്‌സും പോലീസും സ്ഥലത്തെത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റും.
Elderly man injured after being hit by train near Koyilandy flyover in Kozhikode