താമരശ്ശേരി: ലഹരി മാഫിയക്കാരെ ഇനിയും തുടര്‍ച്ചയായി നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്നും ഇത്തരക്കാരെ സംഘടിതമായി ഒറ്റപ്പെടുത്തുമെന്നും മഹല്ല് കോഡിനേഷന്‍ സമിതി.
ഒന്നാംഘട്ടമായി നടത്തിയ കുടുംബ യോഗങ്ങളും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിനുകളും യുവാക്കള്‍ക്കിടയില്‍ സ്വാധീനം ചെലുത്തി തുടങ്ങിയിട്ടുണ്ട്. അമ്പായത്തോട്ടിലെ ഇരു മഹല്ലുകളും ചേര്‍ന്ന് സംഘടിപ്പിച്ച ലഹരി വിരുദ്ധ നൈറ്റ് മാര്‍ച്ചില്‍ വലിയ തോതിലുള്ള യുവജന പങ്കാളിത്തം ശ്രദ്ധേയമായി, തീപന്തവുമായി നടത്തിയ പ്രകടനം ജനങ്ങള്‍ക്ക് ലഹരിയോടുള്ള അമര്‍ഷത്തെ സൂചിപ്പിക്കുന്നതായി മാറി.

അബ്ദുല്‍ ഹകീം ബാഖവി, കെസി ബഷീര്‍, എടി ഹാരിസ്, അബ്ദുല്‍ ജബ്ബാര്‍, എടി ആലി, കെആര്‍ ബിജു, അന്‍ഷാദ് മലയില്‍, വിപി മുഹമ്മദലി, അയ്യൂബ് കാറ്റാടി, എംകെ മജീദ്, എടി മുഹമ്മദ്, എടി ദാവൂദ്, റഫീഖ് എടി , ശരീഫ് പാറമ്മല്‍, ജംസില്‍ എടി, ജലീഷ്, ഷഫീഖ് മാനു, സി നാസര്‍ തുടങ്ങിയവര്‍ നൈറ്റ് മാര്‍ച്ചിന് നേതൃത്വം നല്‍കി.
Mahal Coordination takes a firm stand against the drug mafia