ബാലുശ്ശേരി : പറമ്പിന്റെ മുകള്‍ ബാലുശ്ശേരയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പെടുത്ത എഎം ഗോപാലേട്ടന്റെ അനുസ്മരണ ദിനമായ മാര്‍ച്ച് 25ന് ഇഎംഎസ്, എകെജി അനുസ്മരണ യോഗം സംഘടിപ്പിക്കും. രാവിലെ 7.30 ന് ഗോപലേട്ടന്റെ വീട്ടില്‍ അനുസ്മരണ പരിപാടിയും നടക്കും.

വൈകീട്ട് 5 മണിക്ക് കോക്കല്ലൂരില്‍ നിന്ന് പറമ്പിന്റെ മുകളിലേക്ക് പ്രകടനം ആരംഭിക്കും. പറമ്പിന്റെ മുകളില്‍ ചേരുന്ന പൊതുയോഗം ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക്‌സി തോമസ് ഉദ്ഘാടനം ചെയ്യും. സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റിവിന്റെ പുതിയ ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫ് പാര്‍ട്ടി ജില്ലാ സെക്രട്ടറി സഖാവ് എം മെഹബൂബ് നിര്‍വഹിക്കും. പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗങ്ങള്‍ ഇസ്മയില്‍ കുറുമ്പോയില്‍, പിപി പ്രേമ, എം മുകുന്ദന്‍, ഏരിയ സെക്രട്ടറി ടികെ സുമേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും.
Balussery AM Gopalan memorial meeting today