അരിക്കുളം; ഡിവൈഎഫ്‌ഐ അരിക്കുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'വേണ്ട ലഹരിയും ഹിംസയും' എന്ന മുദ്രാവാക്യം ഉയര്‍ത്തി ജാഗ്രത പരേഡ് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫിസര്‍ സന്തോഷ് ചെറുവോട്ട് മുഖ്യപ്രഭാഷണം നടത്തി.

ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് സതീഷ് ബാബു, ബ്ലോക്ക് ട്രഷറര്‍ അനുഷ, സി.കെ.ദിനൂപ്, നിതിന്‍ ലാല്‍, അമല്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു. ജാഗ്രത പരേഡ് അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. അരിക്കുളം മേഖല പ്രസിഡന്റ് ഫിറോസ്ഖാന്‍ അധ്യക്ഷതവഹിച്ചു.
ഡിവൈഎഫ്‌ഐ അരിക്കുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'വേണ്ട ലഹരിയും ഹിംസയും' എന്ന മുദ്രാവാക്യം ഉയര്‍ത്തി ജാഗ്രത പരേഡ്ഡിവൈഎഫ്‌ഐ അരിക്കുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'വേണ്ട ലഹരിയും ഹിംസയും' എന്ന മുദ്രാവാക്യം ഉയര്‍ത്തി ജാഗ്രത പരേഡ്
Arikulam Regional Committee organized a DYFI Jagratha Parade against drug abuse