നടുവണ്ണൂര്‍: വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും അതിക്രമങ്ങള്‍ക്കുമെതിരെ താമരശ്ശേരി വിദ്യാഭ്യാസ ജില്ല അസോസിയേഷന്റെ നേതൃത്വത്തില്‍ നടുവണ്ണൂര്‍ പ്രതിഭസ്റ്റഡി സെന്ററില്‍ വെച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ജില്ലയിലെ മുഴുവന്‍ സ്‌കൗട്ട് ഗൈഡ് അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിജ്ഞയെടുത്തു.
ജില്ല ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ വി.രാജന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സജു ഉദ്ഘാടനം ചെയ്തു. ജില്ല കമ്മീഷണര്‍ കെ.ഷീബ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സിസ്റ്റര്‍ ഷാന്റി ,റംഷാദ് അത്തോളി, കെ.മോഹന്‍കുമാര്‍, പി. നികേഷ് കുമാര്‍, സജീബ് നൊച്ചാട് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Bharat Scouts and Guides take pledge against drug abuse