ബാലുശ്ശേരി; മാര്‍ച്ച് 27ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തുന്ന എമ്പുരാന്റെ പ്രീ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതോടെ റിലീസ് ദിവസത്തെ ടിക്കറ്റുകള്‍ പല തിയേറ്ററുകളിലും തീര്‍ന്ന അവസ്ഥയിലാണ്.
മാര്‍ച്ച് 27ന് പുലര്‍ച്ചെ 6മണിയ്ക്ക് ഫാന്‍സ് ഷോയോടെ ചിത്രം പ്രദര്‍ശനം ആരംഭിക്കും. ബാലുശ്ശേരി സന്ധ്യ സിനി ഹൗസില്‍ ഒരേ ദിവസം ഒരേ സമയം രാവിലെ 6 മുതല്‍ രാത്രി 12 വരെ 2 സ്‌ക്രീനിലിലും 12 ഷോകളാണ് ഷെഡ്യൂള്‍ ചെയ്തത് ഇതോടെ ടിക്കറ്റ് ബുക്കിങ്ങിനായുള്ള നെട്ടോട്ടത്തിലാണ് പലരും.

Empuran is making waves in Balussery too