പേരാമ്പ്ര; ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യമുക്ത പ്രഖ്യാപനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.ഷിജിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി.ഷൈനി വിശ്വംഭരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മാലിന്യ സംസ്‌ക്കരണ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പാമ്പിരികുന്ന് എഎല്‍പി സ്‌ക്കൂള്‍, ആവള കുടുംബാരോഗ്യ കേന്ദ്രം, അശ്വതി കുടുംബശ്രീ, അനുഗ്രഹ കുടുംബശ്രീ, കൂട്ട് അയല്‍പക്ക വേദി മുയിപ്പോത്ത്, ഹരിത കര്‍മ്മസേന കണസോര്‍ഷ്യം, ഓട്ടോ കോ-ഓര്‍ഡിനേഷന്‍ സമിതി ചെറുവണ്ണൂര്‍ തുടങ്ങിയവരെ അനുമോദിച്ചു. ഹരിത കര്‍മ്മസേന പ്രവര്‍ത്തനങ്ങളില്‍ ഏഴാം വാര്‍ഡിനെ മികച്ച വാര്‍ഡായി തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ് ആദില നിമ്പ്രാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍.ആര്‍ രാഘവന്‍, പി.മോനിഷ, എ .കെ ഉമ്മര്‍ , സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാധ.കെ.ടി, വി.ദാമോധരന്‍, കെ.പി സതീശന്‍, ടി.എം .ഹരിദാസന്‍, പ്രമോദ് ദാസ്, വി.കെ മൊയ്തു, സി.പി ഗോപാലന്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ അസിസ്റ്റന്റ് സെക്രട്ടറി രാജീവന്‍ വി.വി നന്ദി രേഖപ്പെടുത്തി. പ്രഖ്യാപനത്തിന്റെ മുന്നോടിയായി ചെറുവണ്ണൂര്‍ ടൗണില്‍ വര്‍ണ്ണശബളമായ ഘോഷയാത്ര നടന്നു.
Cheruvannur Grama Panchayat declares complete waste-free status