പൂനൂര്‍: പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠനോത്സവം പ്രധാന അധ്യാപകന്‍ പി.കെ മഹേഷ് ഉദ്ഘാടനം ചെയ്തു. എസ്ആര്‍ജി കണ്‍വീനര്‍ പി.ടി സിറാജുദ്ദീന്‍ അധ്യക്ഷതവഹിച്ചു.
വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം നേടിയ അറിവുകളെ പ്രദര്‍ശിപ്പിക്കുന്നതാണ് പഠനോത്സവം. ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, ഭാഷ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയിലെ അവരുടെ നേട്ടങ്ങള്‍ സ്വയം വിലയിരുത്തുന്നതാണ് പഠനോത്സവത്തിന്റെ ലക്ഷ്യം. എ.വി മുഹമ്മദ്, കെ അബ്ദുസലീം, വി അബ്ദുല്‍ സലീം, കെ മുബീന തുടങ്ങിയവര്‍ പങ്കെടുത്തു.

Poonur Govt. Higher Secondary School organized a study festival