പെരുവണ്ണാമൂഴി: 24 ന് പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ആരംഭിച്ച കൃഷി സൗഗന്ധികം - 2025 സാങ്കേതിക വാരാഘോഷം സമാപിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെ സര്‍ട്ടിഫിക്കറ്റ്‌നല്‍കി ആദരിച്ചു. വനിത കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങളും വിതരണം ചെയ്തു. കെ.വി.കെ.പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് ഡി. ഡി. എം. രാഗേഷ് കോഴിക്കോട്, കര്‍ഷകന്‍ സുമേഷ് ഒറ്റക്കണ്ടം, ഡോ.പി. എസ് മനോജ്, ഐ.ഐ.എസ്.ആര്‍. സൂപ്രണ്ട് ഡോ.പവന്‍ ഗൗഡ എന്നിവര്‍ പ്രസംഗിച്ചു.

കുറ്റിക്കുരുമുളക് കൃഷി സംബന്ധിച്ച് ഡോ. പി. എസ്. മനോജ് ക്ലാസെടുത്തു. സാങ്കേതിക വാരാഘോഷത്തിന്റെ ഭാഗമായി വിവിധ നടീല്‍ വസ്തുക്കളുടെയും, കാര്‍ഷിക ഉപകരങ്ങളുടേയും, ഭക്ഷ്യ വസ്തുക്കളുടേയും, തേന്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വിപണനവും നടന്നു.
Poonur Govt. Higher Secondary School organized a study festival