അത്തോളി : ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി കുടുംബങ്ങള്‍ക്ക് നല്‍കുന്ന കുടിവെള്ള ടാങ്കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സി. കെ റിജേഷ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷീബ രാമചന്ദ്രന്‍, സുനീഷ് നടുവിലയില്‍, എ.എം സരിത, മെമ്പര്‍മാരായ പി.എം രമ, സന്ദീപ് നാലു പുരക്കല്‍, പഞ്ചായത്ത് അസി. സെക്രട്ടറി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. 5 കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം സംഭരിക്കാനാവശ്യമായ ടാങ്ക് വിതരണം ചെയ്തത്.

Drinking water tank for Scheduled Caste families inaugurated