പേരാമ്പ്ര; ഉള്ളൂര്‍ക്കടവിനും തോരായിക്കടവിനും പിന്നാലെ നടേരിക്കടവിലും പാലം വരുന്നു. ടെണ്ടര്‍ നടപടികളായി കൊയിലാണ്ടി പേരാമ്പ്ര നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലത്തിന് ടെണ്ടര്‍ നടപടികളായി. 21,77,68,196 രൂപ ചെലവിലാണ് അകലാപ്പുഴക്ക് കുറുകേ നടേരിക്കടവ് പാലം നിര്‍മ്മിക്കുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡ് ആണ് നടേരിക്കടവ് പാലം നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുക. 212.5 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിക്കുക. നടേരി വിയ്യൂര്‍ ഭാഗത്ത് പാലത്തിന്റെ സമീപ റോഡ് നിര്‍മ്മാണത്തിന് സ്ഥലം അളന്ന് തിട്ടപ്പെടുത്തി കല്ലുകള്‍ നാട്ടിയിട്ട് വര്‍ഷങ്ങളായി. നടേരിക്കടവില്‍ പാലം വന്നാല്‍ നടുവത്തൂര്‍ വഴി വരുന്ന വാഹനങ്ങള്‍ക്ക് കൊയിലാണ്ടി നഗരത്തില്‍ വേഗമെത്താന്‍ കഴിയും. മുത്താമ്പി അരിക്കുളം ഭാഗത്തുള്ളവര്‍ക്ക് കൊല്ലം വിയ്യൂര്‍ ഭാഗത്തേക്ക് പോകാനും എളുപ്പം കഴിയും.
നടേരിക്കടവ് പാലത്തിന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ ഭരണാനുമതി നല്‍കിയിരുന്നു. കൊയിലാണ്ടി നഗരസഭയിലെ പെരുവട്ടൂര്‍ വിയ്യൂര്‍ റോഡുമായും കീഴരിയൂര്‍ ഗ്രാമപഞ്ചായത്തുമായാണ് നടേരിക്കടവ് പാലം ബന്ധിപ്പിക്കുക. അകലാപ്പുഴ ദേശീയ ജലപാതയായി പ്രഖ്യാപിച്ചതിനാല്‍ പാലത്തിന്റെ സെന്‍ട്രല്‍ സ്പാനിന് 50 മീറ്റര്‍ നീളമുണ്ടാകും. പാലത്തിന്റെ കൊയിലാണ്ടി വശം സമീപ റോഡ് 450 മീറ്ററും കീഴരിയൂര്‍ ഭാഗം 20.3 മീറ്റര്‍ ഉണ്ടാകും. ഏഴ് സ്പാനുകളായിരിക്കും ആകെ ഉണ്ടാകുക. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ പാലം നിര്‍മ്മാണം ആരംഭിക്കും.

ഇതൊടൊപ്പം പെരുവട്ടൂര്‍ നടേരിക്കടവ് വിയ്യൂര്‍ റോഡും വികസിപ്പിക്കണം. ഇതിന് 30 ലക്ഷം രൂപയുടെ പദ്ധതിക്ക് തുക അനുവദിച്ചിട്ടുണ്ട്. മൂടാടി തുറയൂര്‍ പഞ്ചായത്തുകളെ അകലാപ്പുഴയിലും പകായിലാണ്ടി പേരാമ്പ്ര നിയോജക മണ്ഡല നിവാസികള്‍ക്ക് അശ്വാസമായി നടേരിക്കടവ് പാലം വരുന്നു
കൊയിലാണ്ടി ഉള്ളൂര്‍ക്കടവിനും തോരായിക്കടവിനും പിന്നാലെ നടേരിക്കടവിലും പാലം വരുന്നു. ടെണ്ടര്‍ നടപടികളായി കൊയിലാണ്ടി പേരാമ്പ്ര ാലം നിര്‍മ്മാണത്തിന് നടപടികളായിട്ടുണ്ടെങ്കിലും സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ ടെണ്ടര്‍ നടപടികളിലേക്ക് കടന്നിട്ടില്ല. നടേരിക്കടവ് പാലം നിര്‍മ്മാണത്തിന് പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണനും കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയും ശക്തമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. മുസ്ലിംലീഗ് നേതാവ് ഉമ്മര്‍ മാഷും ഈ പാലത്തിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ നിരന്തരമായി ഇടപെട്ടിട്ടുണ്ട്.
Naderikadavu bridge coming as a relief to the residents of Koyilandy Perambra constituency