ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ ഈന്തംപൊയില്‍ പൂവമ്പായി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ കെ പ്രകാശിനി, കെ ദേവേശന്‍, കുടുംബശ്രീ എഡിഎസ് സെക്രട്ടറി രാധ പൊയിലില്‍, ലൈബ്രറി കൗണ്‍സില്‍ അംഗം കെ.കെ പദ്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Remarkable inauguration of the road from Eendham Poyil to Poovambai