പേരാമ്പ്ര : വാല്യക്കോട് 60 ലിറ്റര്‍ വാഷ് കണ്ടെടുത്തു നശിപ്പിച്ചു. വാല്യക്കോട് മുളിയങ്ങല്‍ കനാല്‍ റോഡില്‍ നീര്‍ചാലിന്റെ കരയില്‍ കുറ്റി കാട്ടിലാണ് വാഷ് കണ്ടെത്തിയത്. ബാലുശ്ശേരി റേഞ്ച് എക്‌സയ്‌സ് പ്രിവന്റീവ് പി.എന്‍ രാജീവനും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്.
വിഷു പ്രമാണിച്ച് പ്രദേശത്ത് വ്യാജ വാറ്റ് വര്‍ദ്ധിച്ചതായി നാട്ടുകാര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍മാരായ വി.പി ഗിരീഷ് കുമാര്‍, കെ ഗണേശ് കുമാര്‍, ഡ്രൈവര്‍ പ്രശാന്ത് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഏക്‌സയ്‌സ് അറിയിച്ചു. അപ്കാരി നിയമ പ്രകാരം കേസെടുത്തു.

60 liters of wash recovered from Muliyangal Canal Road, Valyacode, Perambra