തിരുവന്തപുരം; കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ സര്‍വീസ് കൂടുതല്‍ കാര്യക്ഷമമാക്കാനായി സ്വകാര്യ പ്രൊഫഷണല്‍ ഏജന്‍സിയെ ഏല്‍പ്പിക്കുന്നു. ഇതിനായി ടെന്‍ഡര്‍ ക്ഷണിച്ചു കഴിഞ്ഞു. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമടക്കം കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നവരെയാണ് പദ്ധതി ഏല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. നിലവിലുള്ള കൗണ്ടറുകളുടെ സ്ഥലപരിമിതികളും ജീവനക്കാരുടെ കുറവും സ്വകാര്യഏജന്‍സി വഴി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

പോരായ്മകള്‍ ഏറെയുണ്ടായിട്ടും കെഎസ്ആര്‍ടിസി ലോജിസ്റ്റിക്‌സ് വിഭാഗത്തിന്റെ വാര്‍ഷിക വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം നാല്‍പ്പത് ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇതു കണക്കിലെടുത്താണ് കൊറിയന്‍ സേവനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്
KSRTC to hand over courier service to private professional agency