കൂരാച്ചുണ്ട് : കക്കയം ഇക്കോ ടൂറിസം സെന്ററില്‍ വിനോദ സഞ്ചാരികളെ കൊള്ളയടിക്കുന്ന ടിക്കറ്റ് നിരക്കില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കക്കയം അങ്ങാടിയില്‍ പ്രതിഷേധ തെരുവ് തെണ്ടല്‍ സായാഹ്നം സംഘടിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെ ഇടയ്ക്കിടയ്ക്കുള്ള ടിക്കറ്റ് നിരക്ക് വര്‍ധനവ് പ്രദേശത്തെ ടൂറിസം സാധ്യതകളെ ഇല്ലാതാക്കുകയാണെന്ന് ആരോപിച്ചായിരുന്നു സമരം.

ടിക്കറ്റ് നിരക്ക് വര്‍ധനവ് പിന്‍വലിച്ചില്ലെങ്കില്‍ സഞ്ചാരികളെ ടിക്കറ്റെടുക്കാതെ ഇക്കോ ടൂറിസം കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തൊട്ടടുത്ത വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തുംപാറയിലും, തോണിക്കടവിലും നൂറ് കണക്കിന് ടൂറിസ്റ്റുകള്‍ എത്തുമ്പോഴും അതിന്റെ പത്തിലൊന്ന് വിനോദസഞ്ചാരികള്‍ പോലും കക്കയത്തേക്ക് എത്താത്തതിന്റെ കാരണം വനംവകുപ്പിന്റെ വികസന വിരുദ്ധ നിലപാടുകളാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡാര്‍ളി പുല്ലംകുന്നേല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബേബി തേക്കാനത്ത്, ആന്‍ഡ്രൂസ് കട്ടിക്കാന, ജോസ് വെളിയത്ത്, ജെറിന്‍ കുര്യാക്കോസ്, ജോസ്ബിന്‍ കുര്യാക്കോസ്, ജ്യോതിഷ് രാരപ്പന്‍കണ്ടി, കുഞ്ഞാലി കോട്ടോല, ഗാള്‍ഡിന്‍ കക്കയം, ഷാനു ദുജ തുടങ്ങിയവര്‍ സംസാരിച്ചു.
Kakkayam Eco-tourism ticket price hike: Youth Congress takes to the streets to protest