അത്തോളി: നാടിന് അഭിമാനമായി സയാന്‍ മുഹമ്മദ്. തിരുവങ്ങൂര്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന സയാന്‍ നാഷണല്‍ മിന്‍സ് ആന്‍ഡ് മെറിറ്റ് (എന്‍എംഎംഎസ്) സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിനാടിനും സുകൂളിനും അഭിമാനമായി.
സയാന്‍ മുഹമ്മദിനെ സ്‌കൂള്‍ അധ്യാപകര്‍ വീട്ടിലെത്തി മധുരം നല്‍കി അനുമോദിച്ചു. അത്തോളികുനിയില്‍ കടവ് തിയ്യക്കണ്ടി അബ്ദുല്‍ ഗഫൂറിന്റെയും ജലീനയുടെയും മകനാണ് 48,000 രൂപയുടെ സ്‌കോളര്‍ഷിപ്പിന് അര്‍ഹനായ സയാന്‍. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഈ മിടുക്കന്‍ പഠനത്തിലും പഠനേതര വിഷയങ്ങളിലും മുന്‍പന്തിയിലാണ്.

Sayan Muhammad, winner of NMMS scholarship, makes the country proud