---
title: " കെ.എസ്.എസ്.പി.എ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്ര സബ്ബ് ട്രഷറിക്കു മുമ്പില്‍ ധര്‍ണ്ണ നടത്തി"
english_title: "KSSPA Perambra Constituency Committee held a dharna in front of the Perambra Sub-Treasury"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/281024/ksspa-perambra-constituency-committee-held-a-dharna-in-front-of-the-perambra-sub-treasury"
published_at: "2025-04-03T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ee52e0d18cf_dharnnnaaa_nadathii.jpg"
keywords: []
---

#  കെ.എസ്.എസ്.പി.എ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്ര സബ്ബ് ട്രഷറിക്കു മുമ്പില്‍ ധര്‍ണ്ണ നടത്തി

> **Lead Summary:** **പേരാമ്പ്ര; ** കെ.എസ്.എസ്.പി.എ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്ര സബ്ബ് ട്രഷറിക്കു മുമ്പില്‍ ധര്‍ണ്ണ നടത്തി. പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, ശംബള പരിഷ്‌കരണ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക, 7 ഗഡുക്ഷാമാശ്വാസം അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് മിനിമം പെന്‍ഷന്‍ ഉറപ്പു വരുത്തുക, ആശ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ്ണ.

## Article Content

**പേരാമ്പ്ര; ** കെ.എസ്.എസ്.പി.എ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്ര സബ്ബ് ട്രഷറിക്കു മുമ്പില്‍ ധര്‍ണ്ണ നടത്തി. പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, ശംബള പരിഷ്‌കരണ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക, 7 ഗഡുക്ഷാമാശ്വാസം അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് മിനിമം പെന്‍ഷന്‍ ഉറപ്പു വരുത്തുക, ആശ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ്ണ.

കെ.എസ്.എസ്.പി.എ വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് എം.വാസന്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇകെ. ബാലന്‍ അധ്യക്ത വഹിച്ചു. കെ. മധുകൃഷ്ണന്‍, മഹിമ രാഘവന്‍ നായര്‍, ഇടത്തില്‍ ശിവന്‍, വി.പി.ഇബ്രാഹിം, വി. കണാരന്‍, വി.കെ.രമേശന്‍, ബാബു ചാത്തോത്ത്, സി.കെ.രാഘവന്‍, പി.സുഷമ, വി.പി.പ്രസാദ്, യു.കെ അശോകന്‍, പി.മൂസ്സ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. കെ.എസ്.എസ്.പി.എ പ്രവര്‍ത്തകര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/281024/ksspa-perambra-constituency-committee-held-a-dharna-in-front-of-the-perambra-sub-treasury)