പേരാമ്പ്ര; നൊച്ചാട് ഫെസ്റ്റ് ഏപ്രില്‍ 20 മുതല്‍ 26 വരെ പഴയപഞ്ചായത്തോഫീസ് പരിസരത്ത് വച്ചു നടക്കും. നൊച്ചാട് ഫെസ്റ്റിന്റെ ലോഗോ പ്രശ്‌സത നാടക സംവിധായകന്‍ രാജീവന്‍ മമ്മിളി പ്രകാശനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയര്‍പേഴ്‌സണുമായ പി.എന്‍ ശാരദ ചടങ്ങില്‍അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത ചിത്രകാരനായ അഭിലാഷ്തിരുവോത്തിന്റെ നേതൃത്വത്തില്‍ വിദഗ്ധരടങ്ങുന്ന ജൂറി തെരഞ്ഞെടുത്ത ലോഗോ തയ്യാറാക്കിയത് കായണ്ണ സ്വദേശിയും ചിത്രകലാ അദ്ധ്യാപകനുമായ ലിതേഷ് കരുണാകനാണ്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്. പി.എം കുഞ്ഞികണ്ണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.സി ബാബുരാജ്, ദിനേശന്‍ എം.കെ, എസ്.കെ അസ്സയിനാര്‍, വത്സന്‍ എടക്കോടന്‍, സജീവന്‍ കൊയിലോത്ത്, കെ.പി ആലിക്കുട്ടി മാസ്റ്റര്‍, വി.എം അഷറഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി.എം മനോജ് സ്വാഗതവും പബ്ലിസ്റ്റി കമ്മറ്റി ചെയര്‍മാന്‍ സുമേഷ് തിരുവോത്ത് നന്ദിയും രേഖപ്പെടുത്തി.
Nochad Fest logo unveiled