നടുവണ്ണൂര്‍; മരണംവരെ സി.പി.ഐ (എം) മെമ്പറായും കെഎസ്‌കെടിയു കരുമ്പാപ്പൊയില്‍ യൂണിറ്റ് സെക്രട്ടറി, പ്രസിഡണ്ട് നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മറ്റി മെമ്പര്‍ എന്നീ ചുമതലകള്‍ വഹിച്ച് പ്രവര്‍ത്തിച്ച സഖാവ് പ്രക്ഷോഭ സമര പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മിച്ച ഭൂമി സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

കെ.പി. ചാത്തന്റെ ഏഴാമത് ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ (എം) കരുമ്പാപ്പൊയില്‍, കരുമ്പാപ്പൊയില്‍ വെസ്റ്റ് ബ്രാഞ്ചുകളുടെ സംയുക്താഭിമുഖ്യത്തില്‍ കരുമ്പാപ്പൊയില്‍ പുളിയത്തിങ്ങല്‍ താഴെ നടന്ന അനുസ്മരണ പാടിയില്‍ പി.വി. ശാന്ത അദ്ധ്യക്ഷത വഹിച്ചു.
എന്‍. ആലി പതാക ഉയര്‍ത്തി അനുസ്മരണ പ്രഭാഷണം നടത്തി. എന്‍.കെ.രഞ്ജിത്ത്, കെ.കെ. വിനോദ്, രാമചന്ദ്രന്‍ എടക്കോട്ട്, പി.സുരേഷ്, ഹരിദാസന്‍ നെരവത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Naduvannur KP Chathan's death anniversary celebration