പുറക്കാട്: സമൂഹത്തിന്റെ അടിസ്ഥാന ഘടന എന്ന നിലയില്‍ നിലവിലെ സാമൂഹ്യ സമസ്യകള്‍ക്ക് ഉത്തരം തേടേണ്ടത് കുടുംബങ്ങളിലാണെന്ന് പുറക്കാട് ഖാളി ഇ.കെ അബൂബക്കര്‍ ഹാജി പറഞ്ഞു. മൂല്യബോധവും, ലക്ഷ്യബോധവും ചെറുപ്പത്തിലേ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കിയാല്‍ അവര്‍ സാമൂഹിക മുന്നേറ്റത്തിന് കരുത്ത് പകരുന്ന മാതൃക വ്യക്തികളായി മാറും. കുടുംബ സംഗമങ്ങള്‍ ഈ കാര്യങ്ങള്‍ ഗൗരവമായ ചര്‍ച്ച ചെയ്യണമെന്നദ്ദേഹം പറഞ്ഞു. അകലാപ്പുഴയില്‍ വെച്ച് നടന്ന കെട്ടുമ്മല്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിദ്രനൂറ യുടെ ഖിറാ അത്തോടെ റഷീദ് മണ്ടോളിയുടെ അദ്യക്ഷതയില്‍ പി.ടി. ഉസ്മാന്‍ സ്വാഗതം പറഞ്ഞു. ആശംസകള്‍ നേര്‍ന്നുകൊണ്ട് അഷ്‌റഫ് കെ.പി, മുഹമ്മദ് കെ.പി , അബ്ദുറഹ്‌മാന്‍ കെ.പി, നാസര്‍ കെ.കെ , റഫീഖ് പി.ടി, റസിയ കെ.പി , ജമാല്‍ സരാഗ, ഫൈസല്‍ കെ.പി, അഷ്‌റഫ് പള്ളിക്കര്‍, അബൂബര്‍ മൂടാടി തുടങ്ങിയവര്‍ സംസാരിച്ചു.

ഖത്തര്‍ യൂണിവേര്‍സിറ്റിയില്‍ നിന്നും അറബി ഭാഷയില്‍ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കിയ ഖലീല്‍ റഹ്‌മാന്‍ കെ.പി ക്ക് ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ മൊമെന്റൊ സമ്മാനിച്ചു. കുടുംബാംഗങ്ങളിലെ മുതിര്‍ന്നവരെ പൊന്നാടയണിച്ചു. അതോടൊപ്പം കുടുംബാംഗങ്ങളില്‍ ജനപ്രതിനിധിയായ അമല്‍ സരാഗയെ ഷാള്‍ അണിയിച്ചു . തുടര്‍ന്ന് പ്രശസ്ത മോട്ടിവേറ്ററും കുടുംബാംഗവുമായ കെ.പി ഷര്‍ഷാദ് കുടുംബാംഗങ്ങളുമായി സംവദിച്ചു. ശേഷം കുട്ടികളുടെ കലാപരിപാടികളും ജമീല മൂടാടി, അനൂന ഫര്‍ബിന്‍ മണ്ടോളി, ഗാലിയ ഷാഹി എന്നിവരുടെ കരോക്കെ ഗാനമേളയും അരങ്ങേറി. ഹുസ്‌ന ഫര്‍ബിനും, ഷെറിന്‍ ഷിഫാന മണ്ടോളിയും അവതാരകരായി. സംഗമം രാത്രി 9 മണിയോടെ സമാപിച്ചു. പി.ടി. നവാസ് നന്ദി രേഖപ്പെടുത്തി.
The famous Tharavad 'Kettummal' festival gathering was organized in the Purakkad area.