നടുവണ്ണൂര്‍: കോട്ടൂര്‍ പഞ്ചായത്തിലെ പെയ്ന്‍ ആന്‍ഡ് പാലിയേറ്റിവിന്റെ പരിചരണത്തിലുള്ള 19 വാര്‍ഡുകളിലേയും 130 രോഗികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്‍കി നോര്‍ത്ത് വാകയാട് മുസ്ലിം റിലീഫ് കമ്മറ്റി മാതൃകയായി. തുടര്‍ച്ചയായ 4ാം വര്‍ഷമാണ് നിത്യരോഗികള്‍ക്ക് റിലീഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു വരുന്നത്.
നോര്‍ത്ത് വാകയാട് മുസ്സിം റിലീഫ് കമ്മറ്റിയുടെ 23 ാമത് വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത.് ബാലുശ്ശേരി നിയോജക മണ്ഡലം ജന. സെക്രട്ടറി കെ. അഹമ്മദ് കോയ മാസ്റ്റര്‍ കോട്ടൂര്‍ പഞ്ചായത്ത് പെയ്ന്‍ ആന്‍ഡ് പാലിയേറ്റിവ് ഭാരവാഹി സുരേഷിന് കിറ്റുകള്‍ കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സി.എച്ച് കള്‍ച്ചറല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ചേലേരി മമ്മുക്കുട്ടി അധ്യക്ഷത വഹിച്ചു. ചികിത്സ സഹായ വിതരണം കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ അമ്മത് നിര്‍വ്വഹിച്ചു. പുതുതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഒ.കെ അമ്മതിനെ ചടങ്ങില്‍ ആദരിച്ചു. എം.പി ഹസ്സന്‍ കോയ മാസ്റ്റര്‍, കെ.കെ അബുബക്കര്‍, എം. പോക്കര്‍ക്കുട്ടി ,നിസാര്‍ ചേലേരി ടി. അബു, കെ.എം സലാം, ഐ.എം കുഞ്ഞിക്കണ്ണന്‍, കെ.പി പര്യേക്കുട്ടി, നവാസ് വാകയാട് തുടങ്ങിയവര്‍ സംസാരിച്ചു. റഫീഖ് വാകയാട് സ്വാഗതവും കെ.പി ഇബ്രാഹിം നന്ദിയും പറഞ്ഞു.
Muslim Relief Committee sets an example by distributing food kits to chronically ill people in Kottoor Panchayat