കോഴിക്കോട് ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ 'ലഹരിക്കെതിരെ ആയിരം ഗോള്‍' ബോധവത്കരണ പരിപാടിക്ക് തുടക്കമായി

 കോഴിക്കോട് ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ 'ലഹരിക്കെതിരെ ആയിരം ഗോള്‍' ബോധവത്കരണ പരിപാടിക്ക് തുടക്കമായി
Apr 4, 2025 02:37 PM | By Theertha PK

കോഴിക്കോട് ; ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ 'ലഹരിക്കെതിരെ ആയിരം ഗോള്‍' ബോധവത്കരണ പരിപാടിക്ക് തുടക്കമായി. ലഹരിക്കെതിരെ വിദ്യാര്‍ത്ഥികളിലും യുവാക്കളിലും ബോധവത്കരണം ലക്ഷ്യമിട്ടാണ് ആയിരം ഗോള്‍ പ്രചാരണം.

ലഹരിക്കെതിരായി പോരാടുവാന്‍ ''ലഹരിക്കെതിരെ ആയിരം ഗോള്‍'' എന്ന സന്ദേശവുമായാണ് പ്രചാരണം. ലഹരിക്കെതിരെ കായിക വകുപ്പ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ആദ്യ പരിപാടിയാണ് ആയിരം ഗോള്‍. മാനാഞ്ചിറ സ്‌ക്വയറില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. ജില്ലയിലെ വിവിധയിടങ്ങളില്‍ പ്രചാരണം സംഘടിപ്പിക്കുമെന്ന് ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ പറഞ്ഞു.

ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ നടത്തുന്ന സമ്മര്‍ക്യാമ്പിന്റെ ഉദ്ഘാടനവും മാനാഞ്ചിറ സ്‌ക്വയറില്‍ നടന്നു. 5 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍ മെയ് മാസങ്ങളിലാണ് സമ്മര്‍ ക്യാമ്പ് നടത്തുന്നത്. നിലവില്‍ 1200 ഓളം കുട്ടികള്‍ വിവിധ ക്യാമ്പുകളിലേക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലഹരിക്കെതിരെ കളിക്കളങ്ങളെ സജീവമാക്കി സ്‌പോര്‍ട്‌സ് ആണ് ലഹരി എന്ന മുദ്രാവാക്യത്തോടെയാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. എല്ലാ ക്യാമ്പുകളിലും പരിശീലനം ആരംഭിക്കുന്നത് ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ്. കളിക്കളങ്ങളെ സജീവമാക്കി ലഹരിയെ തുരുത്തുക എന്ന വലിയ ലക്ഷ്യമാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

പരിപാടിയില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഡോ. റോയ് ജോണ്‍, സംസ്ഥാനസ്‌പോര്‍ട്സ് കൗണ്‍സില്‍ അംഗം പി.ടി അഗസ്റ്റിന്‍, ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളായ കെഎം ജോസഫ്, ഇ കോയ, കാലിക്കറ്റ് പ്രസ് ക്ലബ്ബ് സെക്രട്ടറി പി കെ സജിത്ത് കുമാര്‍, ഫുട്‌ബോള്‍ അസ്സോസിയേഷന് സെക്രട്ടറി സജേഷ് കുമാര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍, കെ.ജെ മത്തായി തുടങ്ങിയവര്‍ സംസരിച്ചു. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോക്കി കോച്ച് മുഹമ്മദ് യാസിര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേമനാഥ് സ്വാഗതവും ജില്ലാ സ്‌പോര്‍ട്സ് ഓഫീസര്‍ വിനീഷ് കുമാര്‍ കെ പി നന്ദിയും രേഖപ്പെടുത്തി






The 'A Thousand Goals Against Drunkenness' awareness program has been launched in collaboration with the Kozhikode District Sports Council and the District Football Association.

Next TV

Related Stories
 ദേവഗിരി കോളേജ് വിദ്യാര്‍ത്ഥി കക്കാടംപൊയില്‍ വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചു

Apr 4, 2025 04:35 PM

ദേവഗിരി കോളേജ് വിദ്യാര്‍ത്ഥി കക്കാടംപൊയില്‍ വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചു

കക്കാടംപൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥി കയത്തില്‍ മുങ്ങി. കോഴിക്കോട് ദേവഗിരി കോളേജ് വിദ്യാര്‍ത്ഥി ചേവരമ്പലം സ്വദേശി...

Read More >>
 കൂടെ നില്‍ക്കാം ചേര്‍ത്തുപിടിക്കാം; പനങ്ങാട് ഫെസ്റ്റിന് തുടക്കമായി

Apr 4, 2025 04:03 PM

കൂടെ നില്‍ക്കാം ചേര്‍ത്തുപിടിക്കാം; പനങ്ങാട് ഫെസ്റ്റിന് തുടക്കമായി

കൂടെ നില്‍ക്കാം ചേര്‍ത്തുപിടിക്കാം എന്ന സന്ദേശവുമായി പനങ്ങാട് സുരക്ഷാ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ധനശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന പനങ്ങാട്...

Read More >>
 സിപിഐ (എം) നാറാത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ത്തു

Apr 4, 2025 03:39 PM

സിപിഐ (എം) നാറാത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ത്തു

സിപിഐ (എം) നാറാത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ബഹുജനങ്ങള്‍ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ത്തു. കുടുംബശ്രീ, പുരുഷസഹായ സംഘങ്ങള്‍, ക്ലബ്ബുകള്‍,...

Read More >>
 കൂട്ടാലിട ഹരിത സുന്ദര ടൗണ്‍ ഒന്നാംഘട്ടം ടൗണില്‍ പൂച്ചട്ടികള്‍ സ്ഥാപിച്ചു കൊണ്ട് ആരംഭിച്ചു

Apr 4, 2025 03:22 PM

കൂട്ടാലിട ഹരിത സുന്ദര ടൗണ്‍ ഒന്നാംഘട്ടം ടൗണില്‍ പൂച്ചട്ടികള്‍ സ്ഥാപിച്ചു കൊണ്ട് ആരംഭിച്ചു

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ആവിഷ്‌കരിച്ച ക്ലീന്‍ കൂട്ടാലിട പ്രവര്‍ത്തന പദ്ധതി വഴി കൂട്ടാലിട ടൗണ്‍...

Read More >>
  രാസലഹരി വേട്ട ; കൊയിലാണ്ടിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു

Apr 4, 2025 02:09 PM

രാസലഹരി വേട്ട ; കൊയിലാണ്ടിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു

കൊയിലാണ്ടി മേഖലയില്‍ വീണ്ടും രാസലഹരി ഇനത്തില്‍പെട്ട എം ഡി എം എ വേട്ട. വില്പനയ്ക്ക് എത്തിച്ച എംഡിഎംഎ യുമായി യുവാവ്...

Read More >>
 കോട്ടൂര്‍ പഞ്ചായത്തിലെ നിത്യരോഗികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത് മാതൃകയായി മുസ്ലിം റിലീഫ് കമ്മറ്റി

Apr 4, 2025 11:53 AM

കോട്ടൂര്‍ പഞ്ചായത്തിലെ നിത്യരോഗികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത് മാതൃകയായി മുസ്ലിം റിലീഫ് കമ്മറ്റി

കോട്ടൂര്‍ പഞ്ചായത്തിലെ പെയ്ന്‍ ആന്‍ഡ് പാലിയേറ്റിവിന്റെ പരിചരണത്തിലുള്ള 19 വാര്‍ഡുകളിലേയും 130 രോഗികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്‍കി നോര്‍ത്ത്...

Read More >>
Top Stories










News Roundup