കോട്ടൂര്‍ : മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ആവിഷ്‌കരിച്ച ക്ലീന്‍ കൂട്ടാലിട പ്രവര്‍ത്തന പദ്ധതി വഴി കൂട്ടാലിട ടൗണ്‍ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ടം ടൗണില്‍ പൂച്ചട്ടികള്‍ സ്ഥാപിച്ചു കൊണ്ട് ആരംഭിച്ചു. ആരോഗ്യ,വിദ്യാഭ്യാസവും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ സിജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.

ടൗണ്‍ സൗന്ദര്യവല്‍ക്കരണ ഉപസമിതി കണ്‍വീനര്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിനിധി രഞ്ജിത്ത് കേളി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി നാരായണന്‍, അസിസ്റ്റന്റ് സെക്രട്ടറി ഷിബിന്‍ കെ.കെ, ക്ലീന്‍ കോട്ടൂര്‍ ഗ്രീന്‍ കോട്ടൂര്‍ കണ്‍വീനര്‍ വി വി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വ്യാപാരി വ്യവസായ പ്രതിനിധികള്‍ ഓട്ടോ തൊഴിലാളികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഞ്ജിത സത്യന്‍ നന്ദി പറഞ്ഞു. ചടങ്ങില്‍ വ്യാപാരി പ്രതിനിധികള്‍ ഓട്ടോ തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചെടികള്‍ പരിപാലിക്കുന്നതിന് അങ്ങാടിയിലെ കച്ചവടക്കാരെ ചുമതലപ്പെടുത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഞ്ജിത സത്യന്‍ നന്ദി പറഞ്ഞു.
The first phase of the Kottala Green Beautiful Town began with the installation of flower pots in the town.