ബാലുശേരി; കൂടെ നില്‍ക്കാം ചേര്‍ത്തുപിടിക്കാം എന്ന സന്ദേശവുമായി പനങ്ങാട് സുരക്ഷാ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ധനശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന പനങ്ങാട് ഫെസ്റ്റിന് ശനിയാഴ്ച തുടക്കമാകും. ബാലുശേരി കോട്ടനട വയലില്‍ നടക്കുന്ന ഫെസ്റ്റില്‍ കാര്‍ണിവല്‍, ഫ്‌ലവര്‍ഷോ, എക്‌സിബിഷന്‍, കാര്‍ഷിക വിപണനമേള എന്നിവയുണ്ടാകും. ലഹരിക്കെതിരെ സെല്‍ഫി പോയിന്റും ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് അഞ്ചിന് ബാലുശേരി ബസ്സ്റ്റാന്‍ഡ് പരിസരത്തു നിന്ന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
നടന്‍ സുധി കോഴിക്കോട് മുഖ്യാതിഥിയാകും. തുടര്‍ന്ന് കൊല്ലം സൂരജ് മ്യൂസിക്കല്‍ ബാന്‍ഡ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന മെഗാഷോ അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ആര്‍.കെ മനോജ്, പി.കെ സുനീര്‍, കെ ഷൈബു, അതുല്‍ പ്രസിന്‍, സി.കെ പ്രതീഷ് എന്നിവര്‍ പങ്കെടുത്തു.

Let's stand together and hold each other; Panangad Fest begins