തൃക്കുറ്റിശ്ശേരി : കോട്ടൂര്‍ പഞ്ചായത്ത് വാര്‍ഡ് 10 തൃക്കുറ്റിശ്ശേരിയില്‍ ഏപ്രില്‍ 15 മുതല്‍ 18 വരെ നടത്തുന്നഗ്രാമോത്സവം ആരവം 2കെ 25 സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പറും സ്വാഗത സംഘം ചെയര്‍മാനുമായ കെ.കെ സിജിത്തിന്റെ അധ്യക്ഷതയില്‍ മുതിര്‍ന്ന കര്‍ഷക തൊഴിലാളി ദമ്പതികളായ അരുത്താനേട്ടനും വെള്ളായി അമ്മയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ഏപ്രില്‍ 15 മുതല്‍ 18 വരെ പുസ്തകോത്സവം, കാര്‍ഷിക ചന്ത, കുടുംമ്പശ്രീ ചന്ത എന്നിവയാണ് നടക്കുന്നത് കൂടാതെ കുട്ടികള്‍കായി ഷൂട്ടൗട്ട് മത്സരം, കാരംസ്, രചനാ മത്സരങ്ങള്‍, ചെസ്സ് എന്നിവയില്‍ മത്സരവും നടക്കും. 16ന് വൈകീട്ട് പാലോളി മുക്കില്‍ നിന്നും വര്‍ണ്ണശബളമായ വിരുദ്ധ സന്ദേശം നല്‍കുന്ന സംസ്‌കാരിക ഘോഷയാത്ര, ഉദ്ഘാടന സമ്മേളനം, കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ അരങ്ങേറും 17 ന് ലഹരി വസ്തുക്കള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം.

18 ന് സമാപന സമ്മേളനം, മാസ്റ്റര്‍ അര്‍ജുന്‍ തൃക്കുറ്റിശ്ശേരിയുടെ മാജിക് ഷോ, റിഥം ഓഫ് സൂര്യ പാവുക്കണ്ടി അവതരിപ്പിക്കുന്ന നാടകം 'നേര്‍വഴി', സിനിമ പിന്നണി ഗായകന്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം നിഖില്‍ രാജ് സിനിമാ പിന്നണിയില്‍ കായിക ശാരഗിരീഷ് എന്നിവര്‍ നയിക്കുന്ന മെഗാ മ്യൂസിക്കല്‍ നൈറ്റ് (ഗാനമേള) എന്നിവയുമാണ് സംഘടിപ്പിച്ചിട്ടുള്ളത.്
ഉദ്ഘാടന വേളയില്‍ വിവിധ സബ്കമ്മിറ്റികളുടെ ഭാരവാഹികളായ വി.പി മനോജ്, പ്രമോദ് മാസ്റ്റര്‍, യു.എം രമേശന്‍, വി.വി ബാലന്‍ , സജിത് കെ.കെ , ഇ.പി വിജീഷ് , ശ്രീജ നാരായണന്‍, ുടുംബശ്രീ സിഡിഎസ് മെമ്പര്‍ സ്മിത, എഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനിത എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഷാജി തച്ചയില്‍ സ്വാഗതവും പബ്ലിസിറ്റി കണ്‍വീനര്‍ അരുണ്‍ എ.കെ നന്ദിയും അര്‍പ്പിച്ചു .
Aravam 2 k25 Gramotsavam Welcome Team inaugurated the office