നന്മണ്ട: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നന്മണ്ട ഗ്രാമപഞ്ചായത്തിലെ മികച്ച ഹരിത സ്‌കൂളിനുള്ള പുരസ്‌കാരം നന്മണ്ട ഏഴുകുളം എ.യു.പി.സ്‌കൂളിന് ലഭിച്ചു.
നന്മണ്ട സാംസ്‌കാരിക നിലയത്തില്‍ നടന്ന പുരസ്‌കാര വിതരണ ചടങ്ങില്‍ വച്ച് നന്മണ്ട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി വിജിത കണ്ടികുന്നുമ്മലില്‍ നിന്ന് പ്രധാനാധ്യാപകന്‍ ബി. ഘുനാഥ് പുരസ്‌കാരം സ്വീകരിച്ചു.

Nanmanda Ezhukulam AUP School wins the award for the best green school