പേരാമ്പ്ര: കാര്‍ പോസ്റ്റില്‍ ഇടിച്ച് അപകടം. അത്തോളി സ്വദേശികളായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാതയിലെ കരുവണ്ണൂരിലാണ് അപകടം.

അത്തോളി നിന്നും വയനാട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. വാഹനത്തില്‍ മൂന്ന് കുട്ടികളടക്കം അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. പോസ്റ്റില്‍ ഇടിച്ച ഉടനെ കാറിലെ എയര്‍ബാഗ് പൊട്ടിയതും രക്ഷയായി. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു.കുറ്റ്യാടി സംസ്ഥാന പാതയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ഥിയുടെ ജീവന്‍തന്നെ നഷ്ടപ്പെട്ടു. ഒരു വര്‍ഷത്തിനിടെ നിരവധി മനുഷ്യ ജീവനുകളാണ് നഷ്ടപ്പെട്ടത്.
A family from Atholi miraculously survives car accident in Perambra