ബാലുശ്ശേരി; ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായ് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി.കെ അനിത നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ടി.എം ശശി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് തല പ്രഖ്യാപനത്തോടൊപ്പം ശുചിത്വ മാലിന്യ പരിപാലനത്തില്‍ മികച്ച ഗ്രാമ പഞ്ചായത്തായി കോട്ടൂര്‍ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു.
കൂടാതെ വിവിധ മേഖലകളിലെ ശുചിത്വ ഹരിത പ്രവര്‍ത്തനങ്ങള്‍ക്കുളള അവാര്‍ഡുകള്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ ആലംകോട് സുരേഷ് ബാബു പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ കുട്ടികൃഷ്ണന്‍ ,ടി.പി ദാമോദരന്‍ മാസ്റ്റര്‍, സി. അജിത, ഒ.കെ അമ്മദ്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ റംല മാടംവള്ളിക്കുന്നത്ത്, ഹരിത കേരളം മിഷന്‍ ആര്‍.പി കൃഷ്ണപ്രിയ തുടങ്ങിയവര്‍ ആശംസപ്പിച്ച് സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോബി സാലസ് ചടങ്ങില്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയര്‍പേഴ്‌സണ്‍ എം.കെ വനജ സ്വാഗതം പറഞ്ഞ ചടങ്ങിൽ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബിനോയ് ബാലകൃഷ്ണന്‍ നന്ദി പറഞ്ഞു.
New Kerala to be free from waste; Balussery Block Panchayat's cleanliness declaration is noteworthy